Pages

Sunday, March 31, 2013

പ്രതിജ്ഞ


       

         എന്റെ ജീവന്റെ ഭാഷയായ മലയാളം മറ്റുപലതിനോടുമൊപ്പം എനിക്കു അമ്മയിൽ നിന്നും പകർ ന്നു കിട്ടിയതാണു.എന്റെ ദൈനംദിന   ജീവിതത്തിൽ എല്ലാത്തിനും, പെറ്റമ്മയേപ്പോലെ സാന്ത്വനമാകുന്ന ഈ ചൈതന്യം, പിറന്ന മണ്ണിൽ രണ്ടാം സ്ഥാനത്തേയ്ക്കോ മൂന്നാം സ്ഥനത്തേയ്ക്കു തന്നെയോ അവഗണിക്കപ്പെടുന്നതിൽ എനിക്ക്‌ അതിയായ ദു:ഖമുണ്ട്‌.മലയാള ഭാഷയുടെ ജൈവികമായ വളർച്ചയെ ഇതു മുരടിപ്പിക്കുകയാണു.ലോകത്തെങ്ങുമുള്ളവർ സ്വന്തം ഭാഷയെ അഭിമാനത്തോടെ നെഞ്ചേറ്റുമ്പോൾ,മലയാളി മലയാള ഭാഷയെ അകറ്റി നിർത്തുന്നത്‌ ആത്മ വഞ്ചനയാണെന്നു ഞാൻ തിരിച്ചറിയുന്നു.ശൈശവം മുതൽ സ്വന്തം ഭാഷയിലൂടെ മാത്രം പകർ ന്നു കിട്ടേണ്ടതാണു സാംസ്കാരിക-നൈതിക ബോധമെന്നു ഞാനറിയുന്നു.വ്യക്തികളും സ്ഥാപനങ്ങളും ഒത്തൊരുമയോടെ തിരിച്ചു പിടിക്കേണ്ട, മലയാളമെന്ന വികാരം ഒന്നുകൊണ്ടുമാത്രമേ മലയാളിക്കു യഥാർത്ഥ മാനവികത ആർജ്ജിക്കാനാവൂ എന്നും ഞാൻ തിരിച്ചറിയുന്നു.
                                                        നഷ്ടപ്പെട്ട നൈതികതയുടെ, സാംസ്കാരികത്തനിമയുടെ, ആത്മാഭിമാനത്തിന്റെ, തിരിച്ചറിവുമായാണു ഇന്നിവിടെ ഞാൻ നിൽക്കുന്നത്‌.ഇവിടെ ഞാനെഴുതുന്ന ഓരോ വരിയും മാതൃഭാഷയോടുള്ള, ജീവിതത്തോടുള്ള എന്റെ സമീപനത്തിൽ പുതുവെളിച്ചം പകരുമെന്നു ഞാൻ പ്രത്യാശിക്കുന്നു.ഭാഷകളെത്ര ഞാൻ സ്വായത്തമാക്കിയാലും അതെല്ലാം പോറ്റമ്മയാണെന്നും മലയാളം മാത്രമാണെന്റെ പെറ്റമ്മയെന്നും ഇവിടെ ഞാൻ തികഞ്ഞ ആത്മാഭിമാനത്തോടെ പ്രതിജ്ഞ ചെയ്യുന്നു. മാതൃഭാഷാ പരിരക്ഷയിൽ  ജീവിതത്തിലുടനീളം ഞാൻ ശ്രദ്ധാലുവായിരിക്കുമെന്നും പ്രഖ്യാപിക്കുന്നു.....

                             --(---

ടി  യൂ  അശോകൻ

1 comment:

  1. മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍...

    ReplyDelete