Pages

Friday, August 22, 2014

തമ:സ്തവം


മരണമെന്നതേ മേലിൽ പ്രിയംകരം
വരണ,മന്തികേ നീ സഖീ സത്വരം
പ്രണയ ലോലയാ,യെന്നിൽ നിസ്സംശയം
വരണമാല്യവും ചാർത്തു നീ,യിക്ഷണം..

അഴകെഴുന്ന നിൻ ചികുരമോ നിർഭരം
അതിലമർ ന്നു ഞാ,നറിയട്ടെ സാന്ത്വനം
അഭയമേകുവാ,നുള്ളതേ നിൻ കരം
അകലമാർ ന്നു നീ നില്പതേ നിർദ്ദയം..

ഏണ നേർമിഴീ നീ തരൂ ദർശനം
വേണമെത്രയും വേഗമാ സുസ്മിതം
നീ വരുമ്പൊ,ളീ ജീവിതം മാനിതം
താവകാംഗുലീ സ്പർശനം സാർത്ഥകം..

പരമസങ്കല്പ,മൊക്കെയും പാതകം
ദുരിതമേറുമ്പൊ,ളെന്തിന്നു വാചകം
മരണദേവതേ നീ തരൂ മോചനം
പതിതനെപ്പൊഴും നീ തന്നെ ദൈവതം...!

                     ---(----

അശോകൻ  ടി  ഉണ്ണി

-----------------------------

RE POSTING
----------------------------
*No part or full text of this literary work may be re produced
  in any form without prior permission from the author
------------------------------------------------------

1 comment:

  1. എല്ലാത്തിൽ നിന്നുമുള്ള മോചനമാണല്ലേ മരണം

    ReplyDelete